LatestThiruvananthapuram

ഇന്ധനവില വര്‍ദ്ധന: നാളെ വാഹനങ്ങള്‍ നി‌റുത്തിയിട്ട് പ്രതിഷേധം

“Manju”

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 11ന് വാഹനങ്ങള്‍ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധനവിലവര്‍ദ്ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ അടിസ്ഥാനവിലയേക്കാള്‍ അധികം നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന് ഈടാക്കുന്നത്.

21ലധികം ട്രേഡ്‌ യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സ്വകാര്യ വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകും. ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. ആനത്തലവട്ടം ആനന്ദന്‍ (സി.ഐ.ടി.യു), വി.ജെ.ജോസഫ് (ഐ.എന്‍.ടി.യു.സി.), രാഹുല്‍ ( എ.ഐ.ടി.യു.സി.), മാഹീന്‍ അബൂബക്കര്‍ (എസ്.ടി.യു.) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button