ശ്രീജ.എസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ കേരളാ നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നു തുടക്കം. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭയിലെത്തി. ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണ്ണറെ സ്വീകരിച്ചത്.
കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.