IndiaKeralaLatest

വൈറലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ട്വീറ്റ്

“Manju”

ചെന്നൈ: കേരളവും തമിഴ്നാടുമടക്കുള്ള സംസ്ഥാനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് വിരാമമിട്ട് സ്ഥാനാര്‍ഥികള്‍ ജനവിധിക്കായി കാത്തിരിക്കുകയാണ്.
സാധാരണയായി തെരഞ്ഞെടുപ്പ് റാലി, റോഡ് ഷോ, കുടുംബയോഗങ്ങള്‍ തുടങ്ങിയവയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിപ്പിക്കുന്നത്.
എന്നാല്‍ തമിഴ്നാട്ടിലെ ഓമല്ലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മോഹന്‍ കുമാരമംഗലം തന്‍റെ പ്രചാരണം അവസാനിപ്പിച്ച വിവരം വ്യത്യസ്തമായാണ് അവതരിപ്പിച്ചത്. കാംപയിനുകളുടെയും മറ്റും ചിത്രത്തിന് പകരം തേഞ്ഞുതീരാറായ തെന്‍റ ചെരിപ്പിന്‍റെ ചിത്രമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
നന്നായി തേഞ്ഞ കറുത്ത ചെരുപ്പിന്‍റെ പ്രതലത്തിലെ ചില ഭാഗങ്ങള്‍ പൊളിഞ്ഞുപോയിട്ടുണ്ട്. ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന് ആയിരക്കണക്കിനാളുകള്‍ ലൈക്കടിച്ചു. അവസാനത്തെ പുഞ്ചിരി താങ്കളുടേതായിരിക്കുമെന്ന് പോസ്റ്റ് റീട്വിറ്റ് ചെയ്ത ചിലര്‍ കുറിക്കുന്നു.
സേലം ജില്ലയിലെ ഓമല്ലൂര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായ ആര്‍. മണിക്കെതിരെയാണ് മോഹന്‍റെ പോരാട്ടം

Related Articles

Back to top button