KeralaLatest

കേരളത്തില്‍ പലയിടത്തും ആമസോണ്‍ വിതരണം നിലച്ചു

“Manju”

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറഞ്ഞ സാഹചര്യത്തില്‍ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ് . അതേസമയം കേരളത്തില്‍ പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്റെ പ്രവര്‍ത്തനം തന്നെ പലയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . പക്ഷെ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കടുത്ത നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പക്ഷെ അവശ്യസാധാനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ വ്യക്തമാക്കുന്നുത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്‍റെ വിതരണം എളുപ്പം നടക്കുന്നില്ല.

Related Articles

Back to top button