InternationalLatest

ചെന്നൈ സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

“Manju”

ദുബായ്: ഇന്നത്തെ ഐപിഎല്‍ 2021 മത്സരത്തില്‍ ടേബിള്‍ ടോപ്പര്‍ ആയ ചെന്നൈ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സണ്‍റൈസേഴ്സ് ഹൈദരാബാദ് 2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്ന് പോകുന്നത്. 10 കളികളില്‍ രണ്ട് വിജയങ്ങള്‍ മാത്രം നേടി പട്ടികയില്‍ ഏറ്റവും അവസാനം ആണ് അവര്‍. ക്യാപ്റ്റന്‍സിയിലെ മാറ്റം ഭാഗ്യത്തിന്റെ വഴിത്തിരിവായില്ല, പക്ഷേ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ ജയം മുതലെടുക്കാന്‍ ആകും ഇന്ന് അവര്‍ ഇറങ്ങുക.

അതേസമയം, വമ്പന്‍ ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 2020 ലെ ഏറ്റവും മോശം ഐപിഎല്‍ സീസണിന് ശേഷം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്കെ ടീം ഒരു മികച്ച തിരിച്ചുവരവ് നടത്തി, ഇതുവരെ നടന്ന പത്ത് മത്സരങ്ങളില്‍ 8 എണ്ണവും വിജയിച്ചു. എസ്‌ആര്‍‌എച്ചിനെതിരായ വിജയം പ്ലേ ഓഫില്‍ അവരുടെ ബെര്‍ത്ത് ഉറപ്പിക്കും, കൂടാതെ അവസാന നാലിനുള്ള ഓട്ടത്തില്‍ നിന്ന് സണ്‍റൈസേഴ്സിനെ ഔദ്യോഗികമായി പുറത്താവുകയും ചെയ്യും.

Related Articles

Back to top button