InternationalLatest

2022 ഒളിമ്പിക്സ് : കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി ചൈന

“Manju”

തായ്പേയ് : ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി ചൈന. രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ ബെയ്ജിങിന്റെ വടക്കന്‍ ഭാഗത്തുള്ള നിരവധി റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍ ഞായറാഴ്ച സീല്‍ ചെയ്തതായി ചൈനീസ് അധികൃതര്‍ അറിയിച്ചു.

ചയോയാങ് ജില്ലയിലെ അന്‍ഷെന്‍ലിയും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ സീല്‍ ചെയ്തിരുന്നു. ഇവിടുത്തെ നിവാസികള്‍ക്ക് അവരുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഫെബ്രുവരി 4 ന് ഒളിമ്പിക് ഗെയിംസ് ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ നഗര നിവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിന് വേണ്ടി 19 പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 4 നും ഞായറാഴ്ച വൈകുന്നേരം 4 നും ഇടയില്‍ ബെയ്ജിങ്ങില്‍ ആകെ 12 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബീജിംഗ് സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വൈസ് ചീഫ് പാങ് ഷിന്‍ഹുവോ പറഞ്ഞു. ഒളിമ്പിക് മത്സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍, കോവിഡ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ചൈന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

Related Articles

Back to top button