IndiaLatest

ഒരു കുടുംബത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് എല്‍ഐസി സുവര്‍ണജൂബിലി സ്കോളര്‍ഷിപ്പ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നല്‍കുന്ന സ്കോളര്‍ഷിപ്പാണ്, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ്.ഒരു കുടുംബത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുകയുള്ളൂ.

എല്‍..സി.വെബ് സൈറ്റിലെ “ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ ” ലിങ്ക് വഴിയാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ ഡിവിഷനിലും 20 വിദ്യാര്‍ഥികള്‍ക്കും 10 സ്പെഷല്‍ ഗേള്‍ ചൈല്‍ഡ് വിഭാഗക്കാര്‍ക്കുമാണ്, സ്കോളര്‍ഷിപ്പ് ലഭിക്കാനവസരമുള്ളത്. ഡിസംബര്‍ 18വരെയാണ്, അപേക്ഷ സമര്‍പ്പിക്കാനവസരമുള്ളത്.

നിബന്ധനകളും ആനുകൂല്യങ്ങളും

അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. 60 ശതമാനം മാര്‍ക്കോടെ 2021-22ല്‍ പ്ലസ് ടു പാസായവര്‍ക്ക് തുടര്‍ പഠനത്തിനും 60 ശതമാനം മാര്‍ക്കോടെ 2021-22ല്‍ 10-ാം ക്ലാസ് ജയിച്ചവര്‍ക്ക് ഡിപ്ലോമ വൊക്കേഷനല്‍ / ഐടിഐ

പഠനത്തിനുമാണ് , സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക. അര്‍ഹരായവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കും വരെയും സ്പെഷല്‍ ഗേള്‍ ചൈല്‍ഡിന് രണ്ടു വര്‍ഷത്തേക്കുമാണ്, സ്കോളര്‍ഷിപ്പ് ആനുകൂല്യം.പ്രതിവര്‍ഷം 20,000/- രൂപ വീതം മൂന്നു ഗഡുക്കളായി തെരഞ്ഞെടുക്കപെടുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എല്‍..സി. നല്‍കും. പ്ലസ് ടു പഠനത്തിലുള്ളവര്‍ക്ക്, പ്രതിവര്‍ഷം 10,000/- രൂപയാണ് ലഭിക്കുക.

അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും

https://licindia.in/Bottom-Links/Golden-Jubilee-Foundation/Scholarship

തയാറാക്കിയത്ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍

(കഴിഞ്ഞ 15 വര്‍ഷക്കാലമായി ബിരുദ ബിരുദാനന്തര തലങ്ങളില്‍ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സന്‍ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതല്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസി.പ്രഫസര്‍. കരിയര്‍ കൗണ്‍സലിംഗും കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ്സുകളും സംസ്ഥാന തലത്തില്‍ നടത്തുന്നു. [email protected])

Related Articles

Back to top button