IndiaLatest

ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിനിടെ കുഴഞ്ഞുവീണു

“Manju”

രജിലേഷ് കേരിമഠത്തില്‍

ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെ ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍ തലചുറ്റി വീണു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ ഓഫീസിലായിരുന്നു പരിപാടി. ഇതിനിടെയാണ് ആരോഗ്യനില വഷളായി പ്രഗ്യ ബോധരഹിതയായി വീണത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ജയിലില്‍ നേരിട്ട പീഡനങ്ങളെ തുടര്‍ന്ന് തന്‍റെ ആരോഗ്യ ക്ഷയിച്ചതായി ഇക്കഴിഞ്ഞ ഞായറാഴ്ച പ്രഗ്യ ആരോപിച്ചിരുന്നു.മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍. കേസില്‍ ഒന്‍പത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Related Articles

Back to top button