Uncategorized

 നുഴഞ്ഞുകയറാൻ ശ്രമം; ചൈനീസ് പൗരനെ പിടികൂടി

“Manju”

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. 52കാരനായ നി വായ് ലിന്നിനെയാണ് ശസ്ത്ര സീമാ ബൽ പിടികൂടിയത്. ഭൂട്ടാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

അലിപുർദുർ ജില്ലയിലെ ജയ്‌ഗോൺ മേഖല വഴിയാണ് ഇയാൾ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇതേ സമയം മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർ ലിന്നിനെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നുഴഞ്ഞ കയറ്റ ശ്രമമാണെന്ന് വ്യക്തമായത്. ഇയാളുടെ പക്കൽ നിന്നും ചൈനീസ് പാസ്‌പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ രഹസ്വാന്വേഷണ വിഭാഗം ചോദ്യം ചെയ്തുവരികയാണ്.

രണ്ട് ആഴ്ച മുൻപ് മാൽഡ ജില്ലയിൽ നിന്നും ബിഎസ്എഫ് നുഴഞ്ഞു കയറാൻ ശ്രമിച്ച ചൈനീസ് പൗരനെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്. നേരത്തെ പിടിയിലായ ആളും, ലിന്നും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. ചാരവൃത്തിയാണോ നുഴഞ്ഞു കയറ്റത്തിന് പിന്നിലെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button