Uncategorized

സൈനികരെ അദൃശ്യരാക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇസ്രായേല്‍

“Manju”

ടെൽ അവീവ്: എതിരാളികളുടെ കണ്ണിൽപെടാതെ സൈനികരെ അദൃശ്യരാക്കുന്ന പുത്തൻ സാങ്കേതിക വിദ്യ പരീക്ഷിച്ച് ഇസ്രായേല്‍. ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും ഇസ്രായേൽ ആസ്ഥാനമായുള്ള സർവൈവബിലിറ്റി സാങ്കേതിക വിദ്യ കമ്പനിയായ പോളാരിസ് സൊല്യൂഷനും ചേർന്നാണ് സൈനികരെ അദൃശ്യരാക്കുന്ന പുതിയ കാമഫ്ലേജ് സാങ്കേതികവിദ്യ പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോ ഫൈബറുകളും, ലോഹങ്ങളും, നഗ്ന നേത്രങ്ങൾ കൊണ്ടും തെർമൽ ക്യാമറ കൊണ്ടും കാണാൻ സാധിക്കാത്ത പോളിമറുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഭാരം കുറഞ്ഞ സ്ട്രെച്ചറായി ഡബിൾ അപ്പ് ചെയ്യാൻ കഴിയുന്ന ഈ മെറ്റീരിയൽ ധരിച്ചാൽ മനുഷ്യന്റെ കണ്ണിനോ തെർമൽ ഇമേജിംഗ് ഉപകരണങ്ങൾക്കോ ധരിച്ചയാളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് പോളാരിസ് സൊല്യൂഷൻസ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
അരക്കിലോ മാത്രം ഭാരമുള്ള ഈ ഷീറ്റുകൾ മടക്കാനും ചുരുട്ടാനും സാധിക്കും. അപകടകരമായ യുദ്ധപ്രദേശങ്ങളിലേയ്ക്ക് സൈനികർക്ക് കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകള്‍.
ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വിദുരത്ത് നിന്ന് ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാള്‍ക്ക് സൈനികരെ കാണില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൈനികർക്ക് ഈ വസ്ത്രം ധരിക്കുകയുോ വസ്ത്രങ്ങൾ ചേർത്ത് ഒരു കൂടാരം ഉണ്ടാക്കുകയോ ചെയ്യാം. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) പുതിയ ഷീറ്റ് പരീക്ഷിച്ചു. പരീക്ഷണത്തിന് ശേഷം ഇത് സൈന്യത്തിന്റെ ഭാഗമാക്കി ചേർത്തിട്ടുണ്ടെന്ന്‌ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button