Kerala

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ വീഴ്ച

“Manju”

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ വീഴ്ച. സൈനിക യൂണിഫോമിൽ നാവിക സേനാ ആസ്ഥാനത്ത് പ്രവേശിച്ച യുവാവിനെ നേവൽ പോലീസ് പിടികൂടി. അതീവ സുരക്ഷാ മേഖലയായ നാവികസേനാ ആസ്ഥാനത്ത് ഏകദേശം ഒന്നര മണിക്കൂർ ചെലവഴിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് കടന്നുകയറിയത്.

കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ളവർ നാവിക സേന ആസ്ഥാനത്ത് നിന്ന് മടങ്ങിയതിന് പിന്നാലെയാണ് യുവാവ് ഇവിടേയ്ക്ക് പ്രവേശിച്ചത്. സൈനിക യൂണിഫോമിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു.

യുവാവിനെ ഹാർബർ പോലീസിന് കൈമാറിയിട്ടുണ്ട്. സൈന്യത്തിൽ ചേരാനുള്ള താത്പര്യ പ്രകാരം എത്തിയതെന്നാണ് യുവാവ് ചോദ്യം ചെയ്യലിൽ പോലീസിന് നൽകിയ മൊഴി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Related Articles

Back to top button