KeralaKozhikodeLatest

പേരാമ്പ്ര മേഖലയിലെ 40 സ്രവ സാംപിളുകളും നെഗറ്റീവ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : പേരാമ്പ്ര മേഖലയിൽ ക്വാറന്റീനിൽ കഴിയുന്നവരിൽ നിന്നെടുത്ത സ്രവങ്ങളെല്ലാം നെഗറ്റീവെന്ന് റിപ്പോർട്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിൽ വരുന്ന വിവിധ പി.എച്ച്.സി.കളുടെ പരിധിയിലുള്ള 40 പേരുടെ സ്രവമാണ് മേയ് 20-ന് ആശുപത്രിയിൽ നിന്ന് ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നത്.

പ്രവാസികൾ, മറ്റുസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ, അയല്‍ സംസ്ഥാനങ്ങളിൽ പോയി വന്ന മൂന്ന് ട്രക്ക് ഡ്രൈവർമാർ എന്നിവരുടെ സ്രവ പരിശോധനയാണ് നടന്നത്.

മാലദ്വീപിൽ നിന്നെത്തിയ 15 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയ അഞ്ച് പേരും തമിഴ്‌നാട്ടിൽ നിന്നുള്ള പത്ത് പേരും ഇതിൽ ഉൾപ്പെടും.

 

Related Articles

Back to top button