KeralaLatest

സൗദിയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു

“Manju”

നന്ദകുമാർ വി ബി

രാജ്യത്ത് ദിവസേനയുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.1687 പുതിയ കേസുകളും ഒമ്ബത് മരണങ്ങളും ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31938 ഉം മരണസംഖ്യ 209 ആയി ഉയര്‍ന്നു.

1352 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ ആകെ അസുഖം ഭേദമായവര്‍ 6783 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ അലി പറഞ്ഞു. ജിദ്ദയില്‍ 312, മക്കയില്‍ 308, മദീനയില്‍ 292, തായിഫില്‍ 163, റിയാദില്‍ 149, ജുബൈലില്‍ 93, ദമ്മാമില്‍ 84, ഹുഫോഫില്‍ 53 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങള്‍. കൂടാതെ ധാരാളം ഗ്രാമ പ്രദേശങ്ങളിലേക്കും കൊറോണ വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

കൊറോണ ബാധ സ്വയം പരിശോധിക്കാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ പത്ത് ലക്ഷത്തോളം ആളുകള്‍ സ്വയം പരിശോധനക്ക് വിധേയരായി.ഈ പുതിയ സാങ്കേതികത ഉപയോഗിച്ച് 300 കൊറോണ വൈറസ് അണുബാധകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ഡോ. അല്‍-അബ്ദുല്‍ അലി വ്യക്തമാക്കി.

Related Articles

Back to top button