InternationalLatest

വാദം നിഷേധിച്ച്‌ ക്രിസ്റ്റ്യാനോ

“Manju”

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസിനോട് താന്‍ അസഭ്യം പറഞ്ഞെന്ന അവകാശവാദം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം മിനിറ്റില്‍ പുറത്തായതിന് ശേഷം 37-കാരന്‍ അസന്തുഷ്ടനായി കാണപ്പെട്ടു.മത്സരത്തില്‍ റൊണാള്‍ഡോ വളരെ മോശമായിട്ടാണ് കളിച്ചത്.പിച്ചില്‍ നിന്ന് പോകുമ്പോള്‍ അദ്ദേഹം കോച്ച്‌ സാന്റോസിനെ തെറി വിളിച്ചു എന്ന് രേഖപ്പെടുത്തിയത് പോര്‍ച്ചുഗീസ് മീഡിയ തന്നെ ആണ്. താന്‍ തട്ടികയറി എന്നത് ശരി തന്നെ ആണ് .എന്നാല്‍ അത് കൊറിയന്‍ താരത്തിനോട് ആയിരുന്നു.ഞാന്‍ ഡഗ്‌ഔട്ടിലേക്ക് ചെല്ലുമ്പോള്‍ ദക്ഷിണ കൊറിയന്‍ താരം എന്നോട് വേഗം പോകാന്‍ അവാശ്യപ്പെട്ടു.മിണ്ടാതിരിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു.പരിശീലകനുമായി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിട്ടില്ല.സംഭവത്തെക്കുറിച്ച്‌ സാന്റോസ് വെളിപ്പെടുത്തിയതും ഇത് തന്നെ ആയിരുന്നു

Related Articles

Back to top button