KeralaLatest

ഡോ​ക്ട​റെ​ന്ന വ്യാ​ജേ​ന ചി​കി​ത്സ നടത്തിയ ആള്‍ പിടിയില്‍

“Manju”

ഒ​റ്റ​പ്പാ​ലം: ഡോ​ക്ട​റെ​ന്ന വ്യാ​ജേ​ന ചി​കി​ത്സ ന​ട​ത്തി​വ​ന്ന പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റില്‍. നാ​ദി​യ ജി​ല്ല​യി​ലെ സ​ഫ​ര്‍​പൂ​ര്‍ സ്വ​ദേ​ശി ബി​ശ്വ​നാ​ഥ് മി​സ്ത്രി​യെ​യാ​ണ് (36) ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം പാ​ല​ത്തി​ന് സ​മീ​പം രാ​ധ ക്ലി​നി​ക് എ​ന്ന സ്ഥാ​പ​നം തു​റ​ന്ന് മാ​സ​ങ്ങ​ളാ​യി മൂ​ല​ക്കു​രു ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലീ​സിന് ലഭിച്ച പ​രാ​തിയുടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചി​കി​ത്സ​ക്ക് വേ​ണ്ട ഒ​രു യോ​ഗ്യ​ത​യും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ 15 വ​ര്‍​ഷ​ത്തോ​ള​മാ​യി ക്ലി​നി​ക്ക്​ തു​റ​ന്ന് ആ​യു​ര്‍​വേ​ദം, അ​ലോ​പ്പ​തി ചി​കി​ത്സ​ക​ള്‍ ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നും പ്ല​സ് ടു ​തോ​റ്റ​യാ​ളാ​ണെ​ന്നും പൊ​ലീ​സ് വ്യക്തമാക്കി. സി.​ഐ ബാ​ബു​രാ​ജ്, എ​സ്.​ഐ ശി​വ​ശ​ങ്ക​ര​ന്‍, എ.​എ​സ്.​ഐ രാ​ജ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button