IndiaLatest

പാറയ്ക്കല്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

“Manju”

ചെങ്ങന്നൂര്‍ : പാറയ്ക്കല്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂരിന് സമീപം പാറയ്ക്കലില്‍ ശ്രീനാരായണ ഗുരു സന്ദര്‍ശനം നടത്തിയതിന്റെ സ്മരണ പുതുക്കി പാറയ്ക്കല്‍ 3218-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയും, ശ്രീനാരായണ ധര്‍മ്മ സേവാസംഘം ട്രസ്റ്റും ചേര്‍ന്നാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ചെങ്ങന്നൂര്‍ എസ്.എൻ്‍.ഡി.പി. യോഗം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ അഡ്.കമ്മിറ്റി അംഗംങ്ങളായ കെ.ആര്‍. മോഹനന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, മോഹനന്‍ കൊഴുവല്ലൂര്‍, എസ്. ദേവരാജന്‍, അനില്‍ കണ്ണാടി എന്നിവരും ശാഖാ യോഗം പ്രസിഡന്റ് എം.എസ്. ബാബുജി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്,, ട്രസ്റ്റ് സെക്രട്ടറി പി.എന്‍. വിജയന്‍. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യോഗം ചെയര്‍മാന്‍ അനില്‍ അമ്പാടി സ്വാഗതം ആശംസിച്ച യോഗത്തിന് ശാഖായോഗം സെക്രട്ടറി മോഹനന്‍ എന്‍. നന്ദി രേഖപ്പെടുത്തി.

3218-ാം നമ്പര്‍ പാറയ്ക്കല്‍ ശാഖയിലെ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരേയും എസ്.എസ്.എല്‍.സി.യ്ക്കും പ്ലസ് ടു വിനും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച വിജയം കരസ്ഥമാക്കിയെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

Related Articles

Back to top button