IndiaLatest

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.എട്ടിന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക-ആരോഗ്യ മേഖലകളിലേക്കുള്ള പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 50,000 കോടിയും മറ്റ് മേഖലകള്‍ക്ക് 60,000 കോടിയും നല്‍കും. ആരോഗ്യ മേഖലയിലെ വായ്പയ്ക്ക് 7.95 ശതമാനമായിരിക്കും പലിശ. നവ പദ്ധതികള്‍ക്ക് 75ശതമാനം വരെ വായ്പ നല്‍കും. കൂടാതെ 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് വഴി വായ്പ കൊടുക്കും. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും.

Related Articles

Back to top button