KeralaLatestMalappuram

പണി തീരാത്ത വീട്ടില്‍ റിഖിലിന്​ യാത്രാമൊഴി

“Manju”

കാരാട് (മലപ്പുറം): രണ്ട് മാസം കൂടി കഴിഞ്ഞാല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി എത്തുന്ന ഡോ. റിഖിലിനെ കാത്തിരുന്ന നാട്, തിങ്കളാഴ്ച പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അവന് അന്ത്യ യാത്രാമൊഴി ചൊല്ലിയപ്പോള്‍ ബാക്കിയായത് ഉറ്റവരുടേയും കുടുംബത്തിന്റെയും ഏറെ കാലത്തെ സ്വപ്നങ്ങള്‍. വാഴയൂര്‍ കാരാട് ടി.എം. രവീന്ദ്ര​െന്‍റ മകന്‍ ഡോ. റിഖിലി​െന്‍റ മരണം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമല്ല നാടിന് തന്നെ തീരാനഷ്​ടമായി.
വളരെ സാധാരണ കുടുംബത്തില്‍നിന്ന് നല്ല മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയ റിഖില്‍ മെറിറ്റിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.
കോഴ്സ് പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് നാടി​െന്‍റ അഭിമാനമായി വരുന്നതും കാത്തിരിക്കേയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കോവിഡ് വാര്‍ഡിലായിരുന്നു റിഖിലിന്​ ഡ്യൂട്ടി. തിങ്കളാഴ്ച രാവിലെ എഴുനേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന്​ കരുതുന്നു.
നേരത്തെ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ പല ജോലികളും ചെയ്താണ് റിഖിലിനും സഹോദരിക്കും വിദ്യാഭ്യാസം നല്‍കിയത്. ലക്ഷങ്ങള്‍ കടം വാങ്ങിയാണെങ്കിലും ഉന്നത വിദ്യാഭ്യാസം നല്‍കിയ രവീന്ദ്രനും ഭാര്യക്കും രണ്ട് മാസത്തിന് ശേഷം ഡോക്ടറായി തിരിച്ചെത്തുന്ന മകനിലായിരുന്നു എല്ലാ പ്രതീക്ഷയും. ആ പ്രതീക്ഷയാണ് വിധി തകര്‍ത്തത്.

Related Articles

Back to top button