InternationalLatest

സ്റ്റാന്‍ വാവ്റിങ്ക ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി

“Manju”

സ്വിസ് ടെന്നീസ് താരം സ്റ്റാന്‍ വാവ്റിങ്ക ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി. പരിക്കില്‍ നിന്ന് പൂര്‍ണമോചിതനാകാത്തതിനാലാണ് വാവ്റിങ്ക ഒളിമ്പിക്സ് ഉപേക്ഷിച്ചത്. നേരത്തേ വിവിധ കാരണങ്ങളാല്‍ റാഫേല്‍ നദാല്‍, സെറീന വില്യംസ്, സിമോണ ഹാലെപ്പ്, ഡൊമിനിക്ക് തീം എന്നിവരും ടോക്കിയോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയിരുന്നു. മുന്‍ സ്വര്‍ണ മെഡല്‍ ജേതാവുകൂടിയാണ് താരം.

Related Articles

Back to top button