IndiaLatest

ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക്

“Manju”

പീതാംപൂര് ; ലോകത്തിലെ അഞ്ചാമത്തെതും, ഏഷ്യയിലെ ഏറ്റവും വലുതുമായ സ്പീഡ് ട്രാക്ക് മധ്യപ്രദേശിലെ പീതാംപൂരില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഒട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ (നാട്രാക്സ്) ഭാഗമായാണ് ഈ പാത ഒരുക്കിയിട്ടുള്ളത്. എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും പരീക്ഷണയോട്ടങ്ങള്‍ക്ക് ഈ നാട്രാകാസ് പാത ഉപയോഗിക്കാന്‍ സാധിക്കും.

മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ട്രാക്ക്. 3000 ഏക്കറോളം സ്ഥലത്താണ് നാട്രാക്സ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രദേശികമായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പുറമെ, വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളും ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കുന്നുണ്ട്. 375 കിലോമീറ്റര്‍ പരമാവധി വേഗത ഈ ട്രാക്കില്‍ എടുക്കാന്‍ സാധിക്കുമെന്നാണ് വിവരം. റേസിങ്ങ് ഈവന്റുകള്‍ക്കും ഈ ട്രാക്ക് അനുവദിക്കും. ലംബോര്‍ഗിനി, ഫോക്സ് വാഗണ്‍, എഫ്.സി.എ., പ്യൂഷെ, റെനോ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഈ ട്രാക്ക് ഉപയോഗിക്കുന്നതിന് ഇതിനകം താല്‍പര്യമറിയിച്ചിട്ടുണ്ട്.

Related Articles

Back to top button