KeralaLatest

ഇന്ദ്രന്‍സ് നായകനാവുന്ന ‘വേലുക്കാക്ക’ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും

“Manju”

ഇന്ദ്രന്‍സ് നായകനാവുന്ന 'വേലുക്കാക്ക' ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം ആറിനാണ് റിലീസ്.
പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്‍മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എകെജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം ഇന്ദ്രന്‍സ് ഫേസ്‍ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

Related Articles

Back to top button