ഇന്ന് നടന്ന ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് മത്സരത്തില്‍ സൈന നെഹ്വാളിന് വിജയം. അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ സൈന പരാജയപ്പെടുത്തുകയായിരുന്നു.
പുരുഷ വിഭാഗത്തില്‍ മിഥുന് മഞ്ജുനാഥ്, കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാം എന്നിവര്‍ വിജയം നേടിയപ്പോള്‍ ആലാപ് മിശ്ര, ശുഭാങ്കര്‍ ഡേ എന്നിവര്‍ പരാജയം ഏറ്റുവാങ്ങി. ഇന്നലെ ആയിരുന്നു പുരുഷ വിഭാഗത്തില്‍ മത്സരങ്ങളില്‍ നടന്നത്.