IndiaLatest

റാപിഡ് പിസിആര്‍ പ്രവര്‍ത്തനമാരംഭിച്ചു

“Manju”

കൊച്ചി: ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജൂണ്‍ 19 ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കുറിനുള്ള് തൊട്ടുമുമ്പെടുത്ത റാപിഡ്-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്, രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.

Related Articles

Back to top button