IndiaLatest

‘ലോക്ക്ഡൗണ്‍ പരാജയം എന്ന് രാഹുല്‍ ഗാന്ധി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്നും അതിവേഗമാണ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതെന്നും രാഹുല്‍ പറഞ്ഞു.

നാലാം ഘട്ട ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടിരുന്നു. അത് സംഭവിച്ചില്ല. എന്താണ് സര്‍ക്കാരിന്റെ തന്ത്രം’ എന്ന് രാഹുല്‍ ചോദിച്ചു.

രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായിട്ടോ രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായിട്ടോ എന്താണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട് കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് കുറച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നു. കര്‍ഷകരെ സഹായിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വൈറസ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പോകുന്ന ഏകരാജ്യമാണ് ഇന്ത്യ. ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെട്ടു.ഫലവും ലഭിച്ചില്ല.

21 ദിവസത്തിനുള്ള കൊറോണയെ പരാജയപ്പെടുത്തുമെന്നായിരുന്നു പ്രധാമന്ത്രി രാജ്യത്തോട് പറഞ്ഞത്. ഈ അവകാശവാദം പരാജയപ്പെട്ടതായി പ്രധാനമന്ത്രി അംഗീകരിച്ചു. ഇതോടെ അദ്ദേഹം പിന്നോട്ട്‌ പോയി. ആക്രമിച്ച് കളിക്കണമെന്ന് ഈ അവസരത്തില്‍ പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Back to top button