KeralaLatest

വള്ളത്തോളിന് പുഴയോരത്ത് ഒരുങ്ങുന്നത് സ്മൃതി കേന്ദ്ര പൂങ്കാവനം

“Manju”

പി.വി.എസ്

മലപ്പുറം: മഹാകവി വള്ളത്തോൾ നാരായണമേനോന് മംഗലം ഗ്രാമപഞ്ചായത്ത് തിരൂർ-പൊന്നാനി പുഴയോരത്ത് സ്മൃതികേന്ദ്രം നിർമിക്കുന്നു.പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് പരിസ്ഥിതി സൗഹൃദമായ സ്മാരകം നിർമിക്കുന്നത്.ഒന്നാം ഘട്ടത്തിന് 14 ലക്ഷം രൂപയാണ് വള്ളത്തോൾ പൂങ്കാവനത്തിനായി നീക്കിവെച്ചിരിക്കുന്നത്. മുട്ടന്നൂരിലെ പൗരപ്രമുഖൻ സലാം പൂതേരിയാണ് സ്മാരക നിർമാണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയത്.മലപ്പുറം നിർമിതിക്കാണ് നിർമാണ ചുമതല. ഓപ്പൺ ലൈബ്രറി,ആംഫി തിയേറ്റർ,കവിതാ സ്തൂപം,ഇമേജ് ഗാലറി തുടങ്ങിയ സ്മാരകത്തിലുണ്ടാകും.കണ്ടൽ ചെടികളും അലങ്കാര മുളകളും പൂങ്കാവനത്തിനും ചുറ്റും വെച്ചുപിടിപ്പിക്കും.

Related Articles

Back to top button