ErnakulamLatest

‘മാലിക്ക്’ ജൂലൈ 15 ന് ആമസോണ്‍ പ്രൈമിലൂടെ

“Manju”

കൊച്ചി: മലയാള പ്രേക്ഷകരുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണിത്. കോവിഡിന്റെ സാഹചര്യത്തില്‍ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ജൂലൈ 15ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 2019 സെപ്റ്റംബറിലാണ് മാലിക്കിന്റെ ചിത്രീകരണം തുടങ്ങിയത്.  ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.  ടേക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍.  27 കോടിയോളം മുതല്‍ മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്.

Related Articles

Back to top button