KeralaLatest

നാലാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് വീണ ഏഴുമാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

15 മിനിറ്റോളം കുഞ്ഞ് പാരപ്പെറ്റിന് മുകളില്‍ തങ്ങിനിന്നു

“Manju”

ചെന്നൈ: ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ ഏഴുമാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാംനിലയുടെ പാരപ്പെറ്റിനു മുകളില്‍ തകിടില്‍ 15 മിനിറ്റിലേറെ തങ്ങി നിന്ന അയല്‍ക്കാര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ആവഡിക്കു സമീപം തിരുമുല്ലവയലിലുള്ള വിജി എന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റ് പിടു ബ്ലോക്കിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞു താഴേക്കു വീണത്.

കുഞ്ഞ് പാരപ്പെറ്റിലെ തകിടില്‍ വീണുകിടക്കുന്നത് കണ്ട് എതിര്‍വശത്തെ ഫ്‌ലാറ്റിലുള്ളവര്‍ അലറി വിളിച്ചതോടെയാണ് ആളുകള്‍ ഓടിക്കൂടി.താഴെ ബെഡ്ഷീറ്റ് വിരിച്ച് പിടിച്ച് മുന്‍കരുതല്‍ എടുത്തു. ഇതിനിടെ ഒന്നാം നിലയിലെ ജനാലപ്പടിയില്‍ കയറിയ ഹരിപ്രസാദ് എന്ന യുവാവ് കുഞ്ഞിനെ സുരക്ഷിതമായി കൈകളില്‍ എടുത്തു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് പരിക്കുകളൊന്നും ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നേും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ആവഡി പോലീസ് പറഞ്ഞു.

 

 

Related Articles

Back to top button