IndiaLatest

ക​ന്ന​ട ഭാ​ഷ​യി​ല്‍ മ​ല​യാ​ളി അ​ധ്യാ​പി​ക​ക്ക് ഡോ​ക്ട​റേ​റ്റ്

“Manju”

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി അ​ധ്യാ​പി​ക സു​ഷ​മ ശ​ങ്ക​റി​ന് ഡോ​ക്ട​റേ​റ്റ്. ദ്രാ​വി​ഡ ഭാ​ഷ​ക​ളി​ലെ ജ്ഞാ​ന​പീ​ഠ ജേ​താ​ക്ക​ളാ​യ 19 പേ​രെ കു​റി​ച്ചും അ​വ​രെ ജ്ഞാ​ന​പീ​ഠ​ത്തി​ന് അ​ര്‍​ഹ​മാ​ക്കി​യ കൃ​തി​ക​ളെ കു​റി​ച്ചു​മു​ള്ള ഗ​വേ​ഷ​ണ​ത്തിനാണ് ഉന്നത പദവി ലഭിച്ചത്. സു​ഷ​മ ശ​ങ്ക​റി​ന് കു​പ്പം ദ്രാ​വി​ഡ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

ക​ന്ന​ട ഭാ​ഷ​യി​ല്‍ ഡോ. ​മ​ല്ലേ​ശ​പ്പ​യു​ടെ കീ​ഴി​ലാ​ണ് കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​ഷ​മ ശ​ങ്ക​ര്‍ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. ഒ.​എ​ന്‍.​വി. കു​റു​പ്പിന്റെ ‘ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​ത​വും’ ക​ന്ന​ട ക​വി ഗോ​പാ​ല​കൃ​ഷ്ണ അ​ഡി​ഗ​രു​ടെ ‘ഭൂ​മി​ഗീ​തെ’​യും ത​മ്മി​ലു​ള്ള താ​ര​ത​മ്യ പ​ഠ​ന​മാ​യി​രു​ന്നു സു​ഷ​മ​യു​ടെ എം.​ഫിലിന്റെ ഗ​വേ​ഷ​ണ വി​ഷ​യം. ക​ന്ന​ട ജാ​നാ, ക​ന്ന​ട കാ​വാ, ക​ന്ന​ട ര​ത്‌​ന എ​ന്നി​വ വി​ജ​യി​ച്ച്‌ ഭാ​ഷാ പ്രാ​വീ​ണ്യം നേ​ടി. ക​ന്ന​ട​യി​ല്‍ എം.​എ​യും, എം.​ഫി​ലും അ​ധ്യാ​പി​ക നേ​ടി​യി​ട്ടു​ണ്ട്.

ഒ.​എ​ന്‍.​വി ക​വി​ത​ക​ളെ പ്ര​ണ​യി​ച്ചി​രു​ന്ന സു​ഷ​മ ശ​ങ്ക​ര്‍ ‘ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം’ എ​ന്ന ക​വി​ത ‘ഭൂ​മിെ​ഗാ​ന്തു ച​മ​ര​ഗീ​തെ’ എ​ന്ന പേ​രി​ല്‍ ക​ന്ന​ട​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് അഭിന്ദനര്‍ഹമായിരുന്നു. ക​ന്ന​ട ക​വി ദൊ​ഡ്ഡെ​രം​ഗേ ഗൗ​ഡ​രു​ടെ ക​വി​ത യു​ഗ​വാ​ണി സു​ഷ​മാ ശ​ങ്ക​ര്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ര്‍​ജ​മ ചെ​യ്ത​പ്പോ​ള്‍ അ​വ​താ​രി​ക എ​ഴു​തി​യ​ത് ഒ.​എ​ന്‍.​വി കു​റു​പ്പാ​ണ് .150ല​ധി​കം ഒ.​എ​ന്‍.​വി ക​വി​ത​ക​ള്‍ ക​ന്ന​ട​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന്ന​ട​യി​ലെ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന യു.​ആ​ര്‍. അ​ന​ന്ത​മൂ​ര്‍​ത്തി​യാ​ണ് അ​വ​താ​രി​ക എ​ഴു​തി​യ​ത്.

Related Articles

Back to top button