IndiaLatest

വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു

“Manju”

മധ്യപ്രദേശില്‍ വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു

ശ്രീജ.എസ്

ഭോപ്പാല്‍: വാഹനം കിണറ്റില്‍ വീണ് ആറ് മരണം . മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ മഹാരാജ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം ഉണ്ടായത് .

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനം രാത്രിയില്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി മഹാരാജ്പുര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സെഡ് വൈ ഖാന്‍ സ്ഥിരീകരിച്ചു.

Related Articles

Back to top button