KeralaLatest

ഇന്നും നാളെയും ലോക്ക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ഇളവുകള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഇന്നും നാളെയും തുടരും. ആവശ്യസേവനങ്ങള്‍ മാത്രമാകും ശനി, ഞായര്‍ ദിവസങ്ങള്‍ ഉണ്ടാവുക. ടിപിആര്‍ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ മുതല്‍ തുടരും. രണ്ടു ദിവസം കെഎസ്‌ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. അതേസമയം, ആവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കൊച്ചി മെട്രോ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെ സര്‍വീസ് നടത്തും. മദ്യവില്‍പ്പനശാലകള്‍ അടഞ്ഞു കിടക്കും. ഹോട്ടലുകളില്‍നിന്നും റസ്റ്ററന്റുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.
ബേക്കറികള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും.സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെങ്കിലും ക്ഷേത്രങ്ങള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ തുറക്കാം. നിത്യപൂജകളും മാനദണ്ഡങ്ങള്‍ പാലിച്ച്‌ സമീപവാസികള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും അനുമതിയുണ്ട്.
അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

Related Articles

Back to top button