KeralaLatest

‘ഗുരുവായൂര്‍ മാധവന്‍കുട്ടി’ ചരിഞ്ഞു

“Manju”

തൃശ്ശൂര്‍: ആനക്കോട്ടയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ ഗുരുവായൂര്‍ മാധവന്‍കുട്ടി ചരിഞ്ഞു. 58 വയസ്സ് പ്രായമുണ്ടായിരുന്ന ആന ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ചരിഞ്ഞത്‌. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി ചുരുങ്ങി.
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ‘വലിയ മാധവന്‍കുട്ടി’ ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ളതാണ്. ഇതേ പേരില്‍ മറ്റൊരു ആന വന്നതിനിലാണ് ‘വലിയ മാധവന്‍കുട്ടി ആയത്.

ആനയ്ക്ക് ഇന്നലെ മുതല്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വത്തില്‍ ആനകളുടെ സുഖ ചികിത്സ ആരംഭിച്ചിരുന്നു. വലിയ മാധവന്‍ കുട്ടിയും സുഖചികിത്സയില്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button