InternationalLatest

പാക്കിസ്ഥാനില്‍ ഷിയ – സുന്നി സംഘര്‍ഷം മുറുകുന്നു

“Manju”

പാക്കിസ്ഥാനില്‍ ഷിയ – സുന്നി പോരു മുറുകുകയാണ്. ഷിയകള്‍ക്കെതിരായുള്ള പ്രതിഷേധമാണ് എല്ലായിടത്തും. ‘ഞങ്ങളുടെ പ്രസ്ഥാനം ഏതെങ്കിലും വിഭാഗീയ വിഭാഗത്തിന് എതിരല്ല, ഞങ്ങളുടെ പ്രസ്ഥാനം നമ്മുടെ ബഹുമാനപ്പെട്ട വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യക്തികള്‍ക്കെതിരെയാണ്,’ എന്നാണ് പ്രമുഖ പ്രഭാഷകനായ മുഫ്തി മുനീബ്-ഉര്‍-റഹ്മാന്‍ പറഞ്ഞത്.

മുഹറം ആഷോഷത്തിനെ സംബന്ധിച്ചുള്ള സംഘര്‍ഷമാണ് കറാച്ചിയിലും മറ്റ് പ്രമുഖ നഗരങ്ങളിലും നടക്കുന്നത് . പാക്കിസ്ഥാന്റെ 21 % ജനസംഖ്യയില്‍ ഷിയ കളാണ് ഉള്ളത്. ഇവര്‍ കാഫിറുകള്‍ അധവാ മുസ്ലിം വിഭാഗമല്ല വിവാദ പരാമര്‍ശങ്ങളും പല പ്രമുഖരും നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഷിയകളെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ബിജെപിയിലെ സുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ സുന്നികള്‍ അവരെ കൂട്ടക്കൊല ചെയ്യാന്‍ ഒരു അജണ്ട തയ്യാറാക്കിയിട്ടുണ്ടെന്നും പരാമര്‍ശിച്ചു.

Related Articles

Back to top button