IndiaLatest

ക്ളബ് ഹൗസിലേക്ക് ക്ഷണിച്ചാല്‍ പോകരുത്, പതിയിരിക്കുന്നത് ചതി

“Manju”

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായിമാറിയ ക്ലബ് ഹൗസ് ആപ്പില്‍ ലൈംഗിക തട്ടിപ്പുകളും ചതിക്കുഴികളും ഏറെയുണ്ട്. ലൈവായി പരസ്പരം സംസാരിക്കാനായി മാത്രം തയ്യാറാക്കിയ ആപ്പില്‍ ചര്‍ച്ചാറൂമുകള്‍ സൃഷ്ടിച്ചാണ് സംവാദങ്ങള്‍ നടത്തി വരുന്നത്. ഇതില്‍ ആരോഗ്യകരമായ ചര്‍ച്ചകളും സൗഹൃദസംഭാഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ചില ചര്‍ച്ചകള്‍ ചിലപ്പോള്‍ ലൈംഗികതമാത്രം ലക്ഷ്യംവച്ചുള്ളവയായിരിക്കും.
പരസ്പരം പ്രൊപ്പോസല്‍ ചെയ്യുന്നതിനൊപ്പം ഇന്‍സ്റ്റഗ്രാമിലേക്ക് ക്ഷണിക്കുകയും പണമിടപാട് നടത്തി ലൈംഗികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന റൂമുകളും ഇതില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നിലവില്‍ ക്ലബ് ഹൗസില്‍ ‘റൂം’ ഉണ്ടാക്കിയാല്‍ അതിലൂടെ പരസ്പരം സംസാരിക്കുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുകയില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍, സംസാരം എന്നിവ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും നിലവില്‍ ശേഖരിച്ചുവെക്കുന്നില്ലെന്നാണ് ക്ലബ്ഹൗസും വ്യക്തമാക്കുന്നത്.

Related Articles

Back to top button