KeralaLatest

ഊര്‍ജ്ജയാന്‍ പദ്ധതി സമ്പൂര്‍ണമായി നടപ്പിലാക്കും: മന്ത്രി കെ രാജന്‍

“Manju”

തൃശ്ശൂര്‍: ഊര്‍ജ്ജയാന്‍ പദ്ധതി ജില്ലയില്‍ സമ്പൂര്‍ണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ഊര്‍ജ്ജയാന്‍ പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് നാം ഓരോരുത്തരും ജീവിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഗവ കേരള തൃശൂര്‍ ജില്ലഘടകത്തിന്റെ നേതൃത്വത്തില്‍ സുസ്ഥിര ജീവിതം ഊര്‍ജ്ജസംരക്ഷണത്തിലൂടെ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഊര്‍ജ്ജ ഡയറിയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മുഖ്യതിഥിയായി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ആര്‍. ഹരികുമാര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ .ടി.വി.വിമല്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എനര്‍ജി മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പ്, വൈദ്യുതി വകുപ്പ് പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button