Latestഎഴുത്തിടം | Ezhuthidam

: ഇരുവശം നാണയം : (കവിത).

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

“Manju”

അവസാനമില്ലാത്തൊ
രൊക്ടോബർരണ്ടേ
വടികുത്തിയെത്തുക
യല്ലി നീ വീണ്ടും.

പകലിരവുകളിവിടെ
യിന്നന്ധതാമിസ്രം
വകതിരിവുകളഖില
മലകടലിൽനിമജ്ജം.

പണ്ടൊരുച്ചയ്ക്കു
ഡയോജിനിസ്സതുപോലെ
പകലിരുളിലിന്നൊരു
ഞെക്കുവിളക്കിന്റെ
ആൾരൂപമോർമ്മയിൽ

കത്തിച്ചണയുമൊരു
ധർമ്മരൂപത്തിന്റെ
പേരായ് വരുന്നുനീ.
അനുവേലശാന്തിയായ
വികലമഹിംസയായ്

സനാതനധർമ്മമേ
നിൻനാമനിർത്ധരി
ആകാശഗംഗപോ_
ലകലത്തവിശ്വാസ
മകമേവളർത്തുന്നി

 

ആൽബർട്
ഐൻസ്റ്റയിൻമുഖത്തു
വിരൽവച്ചുതലമുറ
ക്കാതിൽച്ചൊരിഞ്ഞൊരാ

വിസ്മയവൈഖരി!
എങ്കുലുമൊക്ടോബർ രണ്ടേ..
നടുങ്ങുന്നു ഞാനൊരു
ജനുവരി മുപ്പതിൻ
തോക്കുചൂടുന്നു

എങ്കിലേവൃത്തികളെല്ലാം
പ്രസംഗിച്ചഞാനൊരു
വൃത്തികേടിൻകുല
പ്രൌഢനായ് വന്നിടൂ.

ആശയംതന്നവനാൽബർട്
അതായുധമാക്കി
ച്ചരിത്രംചുഴറ്റിയു
യർന്നവൻ ഹെയ്മർ.

നാണയം നാട്ടില
മൂല്യമതെങ്കിലോ
എത്ര വ്യത്യസ്തമ
പ്പാർശ്വങ്ങളദ്ഭുതം

നമസ്കാരമാത്മപ്ര
ണാമംമഹാപ്രഭോ
ചരിത്രമായ് തീർന്നതാണ
ങ്ങേയ്ക്കുഭാഗ്യം മഹാവരം..

Related Articles

Back to top button