KeralaLatestThiruvananthapuram
അളവ് തൂക്ക ഉപകരണങ്ങള്‍ പിഴ കൂടാതെ മുദ്ര ചെയ്യുവാന്‍ അവസരം
നെടുമങ്ങാട്: 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ പിഴയില്ലാതെ മുദ്രചെയ്യുവാന് അവസരമൊരുക്കുന്നു. ഈ കാലയളവിലുള്ളവര്‍ നവംബര്‍ 30-വരെയും ജൂെൈല മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ പിഴയില്ലാതെ മുദ്രചെയ്യുവാന് 2021 ജനുവരി 30-വരെയും അവസരമൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവhര്‍ 0472-2803965 എന്ന നമ്പരില്‍ വിളിച്ച് നേരത്തെ ബുക്ക് ചെയ്യണമെന്ന് നെടുമങ്ങാട് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു.