KeralaLatest

പാചകവാതക വിലയും ഉയരുന്നു

“Manju”

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്നുള്ള നിത്യോപയോഗ സാധന വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയും കുത്തനെ കൂടി. നിലവിലെ സാഹചര്യത്തില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് വില ഉയര്‍ന്നത് ജനജീവിതം പ്രതിസന്ധിയില്‍ ആകും.

ഇന്ധന വില കൂടുന്നതിനുസരിച്ച്‌ പച്ചക്കറി, പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയാണ് കഴിഞ്ഞാഴ്ച കൂടിയത്. മാസം തോറും ഇന്ധനവില പോലെ ഗ്യാസ് സിലിണ്ടറുകളുടെയും വില കൂടിയാല്‍ സാധാരണക്കാര്‍ ഏറെ കഷ്ടപ്പാട് അനുഭവിക്കും. ജില്ലയില്‍ ഗ്യാസ് സിലിണ്ടറിന് 860 രൂപയുള്ളത് 885.50 ആയി ഉയരുകയും ചെയ്തു.

Related Articles

Back to top button