LatestThiruvananthapuram

വ്യാജ ബോംബ് ഭീക്ഷണി; നാട്ടുകാര്‍ പരിഭ്രാന്തരായി

“Manju”

ശ്രീകാര്യം : പൗണ്ട്‌കടവില്‍ വി.എസ്.എസ്.സി. ഗേറ്റിനു അടുത്തുള്ള റോഡിന് സമീപത്തും നിന്നും കണ്ടെത്തിയ വ്യാജ ബോംബ് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തരാക്കി. ഈ പ്രദേശം അതീവ സുരക്ഷാമേഖലയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത് പ്രദേശത്ത് രണ്ട് നാടന്‍ ബോംബ് കണ്ടെത്തിയെന്ന് പോലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ അറിയിക്കുന്നത്.

അതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ബോംബ് പോലെയായിരുന്നു ആകൃതി. തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കല്‍ സംഘമെത്തി പരിശോധിച്ചപ്പോള്‍ ആണ് പോലീസിനെയും നാട്ടുകാരെയും പറ്റിക്കാന്‍ പേപ്പറില്‍ കല്ല് ചുരുട്ടി നൂലുകൊണ്ട് കെട്ടി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് കേസ് എടുത്തില്ല.

 

Related Articles

Back to top button