IndiaLatest

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

“Manju”

മുംബൈ: ഹിന്ദി സിനിമ ലോകത്തെ ഇതിഹാസമായിരുന്ന നടന്‍ ദിലീപ് കുമാര്‍(91) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയാണ് മരണകാരണം. 1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാര്‍ ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി 65 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. പത്മവിഭൂഷണും, ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ബോളിവുഡ് ഓസ്കര്‍ എന്നറിയപ്പെടുന്ന ഫിലിം ഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ താരമായിരുന്നു ദിലീപ് കുമാര്‍.

Related Articles

Back to top button