KeralaLatest

എസ് ഐ യെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു

“Manju”

തിരുവനന്തപുരം: നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനല്‍ സംഘം എസ് ഐയെയും പൊലീസ് സംഘത്തേയും ആക്രമിച്ചത്. സ്ഥലത്ത് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനിടെ സംഘം എസ്‌ഐയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ സുനില്‍ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

Related Articles

Back to top button