ErnakulamKeralaLatest

നെടുമങ്ങാട് – അമൃത ആശുപത്രി സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു

“Manju”

നെടുമങ്ങാട് – എറണാകുളം അമൃത ആശുപതി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. നിലവിൽ കെഎസ്ആർടിസി കട്ടാക്കട ഡിപ്പോ ഓപറേറ്റ് ചെയ്തിരുന്ന സർവ്വീസ് നെടുമങ്ങാട് വഴി കടന്നു പോയിരുന്നു. കൊറോണ ലോക്ഡൗൺ കാരണം നിർത്തി വച്ചിരുന്ന പല സർവീസുകളും ഓരോന്നായി ആരംഭിക്കുകയാണ് നെടുമങ്ങാട് ഡിപ്പോ.

നെടുമങ്ങാട് ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന പുതിയ സൂപ്പർക്ലാസ് സർവീസ് ആണ് നെടുമങ്ങാട് – അമൃത ആശുപത്രി. വെഞ്ഞാറമൂട് – കൊട്ടാരക്കര – കോട്ടയം – വൈക്കം – വൈറ്റില വഴിയാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരിച്ചും ഇതേ വഴിയാണ് ബസ് എത്തുന്നത്. രാവിലെ 6.20ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12.35ന് അമൃത ആശുപത്രിയിൽ എത്തും. വൈകുന്നേരം 5.25ന് അമൃതയിൽ നിന്നും പുറപ്പെട്ട് രാത്രി 11.40ന് നെടുമങ്ങാട് എത്തിച്ചേരും. സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.

Related Articles

Back to top button