IndiaLatest

സ്കോഡ ഇന്ത്യയില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങുന്നു

“Manju”

മുംബൈ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 150ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കാനാണ് കമ്ബനിയുടെ പദ്ധതി. അതോടൊപ്പം തന്നെ 2021-2022 സാമ്ബത്തിക വര്‍ഷത്തില്‍ 30,000 കാറുകളുടെ വില്‍പ്പന നടത്താനും ബ്രാന്‍ഡിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ സ്കോഡയുടെ അതിശക്തമായ തിരിച്ചുവരവിനാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2021 പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളാണ് സ്കോഡ അവതരിപ്പിക്കുന്നത്. സൂപ്പര്‍ബ്, ഒക്ടാവിയ എന്നീ ആഡംബര സെഡാനുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറക്കിയതിനു പിന്നാലെ രാജ്യത്തെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്കോഡ.

90 ശതമാനത്തോളം പ്രാദേശികമായി നിര്‍മ്മിച്ച കുഷാഖ് എന്ന മോഡലുമായിട്ടാണ് ഈ സെഗ്മെന്റിലേക്കുള്ള സ്കോഡയുടെ രംഗപ്രവേശം. ഭാവിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്നതിനായും നിലവിലെ വാഹന ഉടമകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുമായിട്ടാണ് സ്കോഡയുടെ ഇനിയുള്ള നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button