Kerala

ലേബർ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമെന്ന് കിറ്റക്‌സ്

“Manju”

കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സിന് നൽകിയ നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പിൻവലിച്ച് തൊഴിൽ വകുപ്പ് തടിയൂരിയത്.

പെരുമ്പാവൂർ അസിസ്റ്റ്ന്റ് ലേബർ ഓഫീസർ കഴിഞ്ഞ മാസം 30 നാണ് കിറ്റക്‌സിന് നോട്ടീസ് നൽകിയത്. മിനിമം വേതനവുമായി ബന്ധപ്പെട്ട് 2019 ൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. എന്നാൽ 2021 ൽ മാർച്ചിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഈ ശുപാർശകൾ മരവിപ്പിച്ചിരുന്നു. ഇത് അറിയാതെയാണ് തൊഴിൽ വകുപ്പ് നോട്ടീസ് അയച്ചത്.

ഈ സാഹചര്യത്തിൽ തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് പിൻവലിച്ചത്. ശുപാർശകളിൽ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂവെന്നും ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button