IndiaLatest

ദിലീപ്‌കുമാറിന്റെ ആത്മകഥയെഴുതി മലയാളി

“Manju”

മുംബൈ:  അന്തരിച്ച വിഖ്യാത ചലച്ചിത്ര നടന്‍ ദിലീപ്കുമാറിന്റെ ജീവിതകഥയെഴുതാന്‍ അവസരം ലഭിച്ചത് മലയാളിക്ക്. സിനിമാ പ്രസിദ്ധീകരണമായ സ്ക്രീന്‍ വീക്ക്ലിയുടെ പത്രാധിപരായ ഉദയതാര നായര്‍ക്കായിരുന്നു ആ  അപൂര്‍വ്വ അവസരം ലഭിച്ചത്.
ബാന്ദ്രയിലെ സിനിമാ താരങ്ങളുടെ താവളമായ പാലിഹില്ലിലെ ബംഗ്ലാവില്‍ സൈറാബാനുവുമൊത്തുള്ള ദിലീപിന്റെ ഇതിഹാസസമാനമായ ദാമ്പത്യപ്രണയം തുടരവെയാണ്, അദ്ദേഹത്തിന്റെ ജീവിത കഥയെഴുതാന്‍ നിയോഗമുണ്ടായത്. രണ്ടു പതിറ്റാണ്ടായി ദിലീപുമായുണ്ടായ സൗഹൃദം അതിനൊരു ആധികാരികത നല്‍കി. സൈറയുടെ നിര്‍ബന്ധവുമുണ്ടായി. “ദി സബ്സ്റ്റന്‍സ് ആന്‍ഡ് ദി ഷാഡോ’ അങ്ങനെ പിറന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ കമീഷണറായ വെള്ളയമ്പബലം അയ്യപ്പന്‍ പിള്ളയുടെ മകളാണ് ഉദയതാര. കുടുംബം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. പിതൃസഹോദരന്‍ എസ് എസ് പിള്ള “സ്ക്രീന്‍’എ ഡിറ്ററായിരിക്കെ, 1967ല്‍ പത്രപ്രവര്‍ത്തകയായി. 88ല്‍ എഡിറ്ററും. രണ്ടായിരത്തില്‍ വിരമിച്ച ശേഷമാണ് ദിലീപിന്റെ ആത്മകഥാരചനയില്‍ സഹായിയായത്.
ബോളിവുഡിലെ പല അപൂര്‍വ സംഭവവികാസങ്ങളും അതിലുണ്ട്. ചില ഊഹാപോഹങ്ങളും ഗോസിപ്പുകളും തിരുത്തപ്പെട്ടു. രാജ്കപൂറുമായുള്ള ദിലീപിന്റെ ബന്ധം അത്തരത്തിലുള്ളത്..അവര്‍ തമ്മില്‍ ശത്രുതയാണെന്ന് മാധ്യമങ്ങള്‍ എഴുതിയെങ്കിലും ഉദയതാര നിഷേധിച്ചു. രാജ്കപൂറും സഹോദരന്‍ നാസിര്‍ ഖാനും മരിച്ചപ്പോഴാണ് ദിലീപ് പൊട്ടിക്കരയുന്നത് കണ്ടതെന്ന് സാക്ഷ്യപ്പെടുത്തി.

Related Articles

Back to top button