KeralaLatest

സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

“Manju”

കൊച്ചി : സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പരമാവധി ഈടാക്കാവുന്ന തുക 2645 മുതല്‍ 9776 വരെയാണ്. പുതിയ നിരക്കുകള്‍ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവും ഇതോടൊപ്പം ഹൈക്കോടതി റദ്ദാക്കി.

എന്‍എബിഎച്ച്‌ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും മുറി (രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതിയ നിരക്ക്.

Related Articles

Back to top button