KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച മദ്ധ്യവയ‌സ്‌കന്‍ പിടിയില്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മദ്ധ്യവയ‌സ്‌കന്‍ പീഡിപ്പിച്ചു. ആറും ഒമ്പതും വയസുളള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി വിക്രമനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മ വിദേശത്തായതിനാല്‍ പെണ്‍കുട്ടികള്‍ അമ്മൂമ്മയോടൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് സഹായിയായ മദ്ധ്യവയസ്‌കന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. നാലു മാസത്തോളം ഇയാള്‍ അതിക്രമം തുടര്‍ന്നു. കുട്ടികള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Related Articles

Back to top button