Latest

വൈദ്യുതിയുമില്ല, മോട്ടോറും ഇല്ല; പിന്നെ എന്തിനാവും ആ വീട്ടിലെ പൈപ്പ് 

“Manju”

കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങിയ ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ചിത്രത്തിലെ രംഗങ്ങളാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂന്ന് കാലഘട്ടം പറയുന്ന ചിത്രത്തിൽ പഴയ കാലഘട്ടം പറയുന്നിടത്ത് അണിയറപ്രവർത്തകർക്ക് പറ്റിയ അമളിയാണ് ചർച്ചാ വിഷയം. കറണ്ടില്ലാത്ത കാലഘട്ടത്തിൽ പൈപ്പ് എന്തിനെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നതിങ്ങനെ. വൈദ്യുതി എത്തിയിട്ടുമില്ല, കിണറിൽ ആണെങ്കിൽ മോട്ടോറും ഇല്ല എന്നാലും എന്തിനാവും ആ വീട്ടിൽ രണ്ട് പൈപ്പ് ഇങ്ങനെ പിടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായിക കിണറിൽ നിന്ന് വെള്ളം കോരുന്ന ചിത്രമടക്കമാണ് പോസ്റ്റുകൾ. പാളത്തൊട്ടിയിലാണ് നായിക വെള്ളം കോരുന്നതെന്നതും ശ്രദ്ധേയം. നായികയുടെ ബുദ്ധിമുട്ട് കാണിക്കുന്നതിന് വേണ്ടി ചിത്രീകരിച്ച രംഗമാണെങ്കിലും അണിയറക്കാരുടെ അമളി മൂലം നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

ആഷിഖ് അബു, വേണു, ജെയ് കെ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോന്‍, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, പാര്‍വ്വതി, റോഷന്‍ മാത്യു, ദര്‍ശന രാജന്‍, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Back to top button