InternationalLatest

ശ്രീലങ്കന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടി

“Manju”

കൊളംബോ: ഇന്ത്യയ്ക്കെതിരെ അടുത്ത വാരം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിനത്തിന് മുമ്പ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് സമയം കിട്ടില്ല എന്നതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ ഏഴ് ദിവസത്തെ ക്വാറന്റീനിലാണ്. 12ന് താരങ്ങളുടെ ക്വാറന്റീന്‍ അവസാനിക്കും. 13നാണ് ആദ്യ ഏകദിനം.

ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്കും ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. അതേസമയം, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാണെങ്കിലും പാകിസ്ഥാനെതിരായ പരമ്പര മുടക്കം കൂടാതെ തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ അടിമുടി മാറ്റത്തിന് ഇംഗ്ലണ്ട് ശ്രമം തുടങ്ങി. ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള പുതുക്കിയ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഓഗസ്റ്റില്‍ നടക്കാനിരിക്കെ ടീം സ്‌ക്വാഡിലേക്കുള്ള കോവിഡിന്റെ കടന്നുകയറ്റം ആശങ്ക പകരുന്നതാണ്.

Related Articles

Back to top button