IndiaLatest

അഗ്നി-5 മിസൈൽ വിജയകരമായി പരീക്ഷിച്ചു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം.
ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാണ് അഗ്നി-5 മിസൈൽ. വളരെ ഉയർന്ന ലക്ഷ്യങ്ങളെ കൃത്യമായി തന്നെ ആക്രമിക്കാൻ കഴിയും. അന്തർവാഹിനി അധിഷ്ഠിത ആണവ മിസൈലുകൾക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയാണ് അഗ്‌നി 5.
ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ആണ് അഗ്നി അഞ്ചിന്റേത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാന്‍ കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്.
17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3- 3500 കിലോമീറ്റർ, അഗ്നി 4 -2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

Related Articles

Back to top button