IndiaLatest

ഹരിയാനയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

“Manju”

ഹരിയാന ;കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ സ്കൂളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനം എടുത്തു. 9-12 ക്ലാസ്സുകള്‍ ജൂലൈ 16ന് ആരംഭിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും എന്ന് അറിയിച്ചു.

ഡയറക്ടറേറ്റ് സ്കൂള്‍ എജ്യുക്കേഷനാണ് സ്കൂളുകള്‍ തുറക്കുന്ന തിയ്യതി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കില്ല. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്ക് എടുക്കണം. സ്കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button